ചരിത്രത്തിൽ ആദ്യമായി ക്രിസ്തീയ മതാചാരങ്ങൾക്കനുസരിച്ചു മിസോറാം സർക്കാരിന്റെ സത്യ പ്രതിജ്ഞാ ചടങ്ങുകൾ
ഐസ്വാൾ: പുതിയതായി മിസോറാമിൽ അധികാരമേറ്റ മിസോ നാഷണൽ ഫ്രണ്ട് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകൾ പൂർണമായും ക്രിസ്ത്യൻ ആചാരങ്ങൾ മുൻ നിർത്തി ആയിരിക്കും എന്ന് നിയുക്ത നിയമ സഭാംഗം ലാൽറുത്കിമാ മാധ്യമങ്ങളോട് പറഞ്ഞു.സത്യ പ്രതിജ്ഞ ചടങ്ങിൽ വേദപുസ്തക വാക്യങ്ങൾ വായിക്കുന്നതിനു പുറമേ, ഹാൻഡലിന്റെ പ്രശസ്തമായ ഹല്ലെലുയ കോറസ് പോലുള്ള ക്രിസ്തീയ ഗാനങ്ങൾ ആലപിക്കും. “ഞങ്ങൾ ആദ്യമായി ഇത് ചെയ്യുകയാണ്,” ലാൽറുത്കിമാ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംഎൻഎഫ് എംഎൽഎ വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു, ബൈബിൾ വായനയും ക്രിസ്തീയ ഗാനങ്ങളും ചടങ്ങിൽ വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മിസോറാംം ഗവർണറും മലയാളിയുമായ കുമ്മനം രാജശേഖരനായിരിക്കുംം നിയുക്ത മുഖ്യമന്ത്രിക്കും മറ്റും സത്യപ്രതിജ്ഞാ വാചകം ചൊല്ലി കൊടുക്കുന്നത്. മിരസോറാമിലെ ക്രിസ്തീയ സഭകളുമായി വളരെയേറെ അടുത്ത ബന്ധം വെച്ചു പുലർത്തുന്ന ഒരു രാഷ്ട്രീയ പാർട്ടി ആണ് മിസോ നാഷണൽ ഫ്രണ്ട്.


