LOADING

Type to search

Obituaries USA NEWS

കെ. എം. ജോൺ ഫ്ളോറിഡയിൽ നിര്യാതനായി.

provision Jan 26

സൗത്ത് ഫ്ലോറിഡ ബിലിവേഴ്സ് അസംബ്ലി സഭാംഗവും, ബ്രദറൻ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ സജീവ
പ്രവർത്തകനുമായിരുന്ന സുവി. കെ. എം. ജോൺ (83) ഫ്ളോറിഡ മയാമിയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. ജനുവരി 26 നു ലോക്കൽ സമയം ഉച്ചയ്ക്ക് 12 മണിക്ക് ശേഷം കുടുംബാംഗങ്ങളുടേയും, പ്രിയപ്പെട്ടവരുടേയും
സാന്നിദ്ധ്യത്തിൽ ആയിരുന്നു അന്ത്യം സംഭവിച്ചത്. ഹൃദയസംബന്ധമായ രോഗത്താൽ ചികിത്സയിലായിരുന്നു. ബ്രദറൻ സഭകളുടെ വടക്കേ അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് പ്രിയ പിതാവ് ചെയ്തിട്ടുള്ള സേവനങ്ങളും, നിർദ്ദേശങ്ങളും ഏറെ സ്മരണാർഹമാണു. സംസ്കാരം പിന്നീട്.

കടമ്പനാട് പരേതനായ സുവി. പേരിശ്ശേരി മത്തായിച്ചന്റെ മകനായിരുന്നു ഇദ്ദേഹം. ചെങ്ങന്നൂർ പാണ്ടനാട്
തുണ്ടത്തിൽ ഗ്രേസ് ജോൺ ആണു സഹധർമ്മിണി.

മക്കൾ: സ്റ്റാൻലി, വെസ്ലി ,ഡേവിഡ്, ചാർളി.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.