LOADING

Type to search

CHRISTIAN NEWS USA NEWS

ഏ.ജി. അമേരിക്കന്‍ കോണ്‍ഫ്രന്‍സ് കിക്കോഫ് രജിസ്‌ട്രേഷന്‍ 24 ന്

provision Feb 05
ഹൂസ്റ്റൺ: അസംബ്ലീസ് ഓഫ് ഗോഡ് വിശ്വാസ സമൂഹത്തിന്റെ 23-മത് ദേശിയ കുടുംബസംഗമമായ “AGIFNA 2019 ” രജിസ്‌ട്രേഷന്‍ കിക്കോഫ് മീറ്റിംഗ് ഫെബ്രുവരി മാസം 24 ന് ഞായറാഴ്ച അമേസിങ്ങ് ഗ്രേസ് അസംബ്ലി സഭാഹാളിൽ [2550 County Rd 90, Pearland, Tx 77584] വെച്ച് നടത്തപ്പെടും.
 
കണ്‍വീനര്‍ റവ. തോമസ് ഏബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ ക്രമീകരിക്കപ്പെടുന്ന സമ്മേളനത്തില്‍ നാഷണല്‍ സെക്രട്ടറി ബിനോയി ഫിലിപ്പ്, ട്രഷറര്‍ ഡേവിഡ് ജോൺസൺ, യൂത്ത് കോർഡിനേറ്റർ റവ.ജസ്റ്റിൻ സാബു, നാഷണൽ കോർഡിനേറ്റർ തോമസ് വർഗീസ് എന്നിവര്‍ കോണ്‍ഫ്രന്‍സിന്റെ ഇതുവരെയുള്ള ക്രമീകരണങ്ങളെക്കുറിച്ചും ഭൗതികമായ ആവശ്യങ്ങളെയും കുറിച്ചും, യുവജനങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ചും വിശദീകരിക്കും.
 
പ്രാദേശിക കമ്മിറ്റി ഭാരവാഹികളായ പാസ്റ്റർ ജോൺ.സി ഡാനിയേൽ, സജിമോൻ ജോർജ് , ജോൺസൺ ലൂക്കോസ്, ജോർജ് മാത്യൂ, ഡെന്നി തോമസ്  തുടങ്ങിയവർ പങ്കെടുക്കും. കോണ്‍ഫ്രന്‍സിന്റെ  സ്പോണ്‍സര്‍ഷിപ്പ് രജിസ്‌ട്രേഷന്‍  ഭാരവാഹികൾ സ്വീകരിക്കും. ക്രൈസ്തവ കൈരളിയുടെ അനുഗ്രഹീത ഗായകൻ സാബു ലൂയിസിന്റെ നേതൃത്വത്തിലുള്ള ഗായക സംഘം ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
 
ജൂലൈ 18 മുതൽ 21 വരെ മനോഹരമായ ഹൂസ്റ്റൺ മാരിയറ്റ് വെസ്റ്റ് ചേയ്സ് ഹോട്ടൽ സമുച്ചയത്തിൽ [2900 Briarpark Dr, Houston, Tx]  വെച്ചാണ് ദേശീയ കോൺഫ്രൻസ് നടത്തപ്പെടുന്നത്. അനുഗ്രഹീത ശുശ്രൂഷകള്‍ ചെയ്യുന്ന ദൈവദാസന്മാര്‍ ഈ മീറ്റിങ്ങിൽ എത്തിച്ചേർന്ന് ദൈവ വചന സന്ദേശങ്ങൾ നൽകുമെന്ന് ദേശീയ സെക്രട്ടറി ബിനോയി ഫിലിപ്പ് കരുമാങ്കൽ അറിയിച്ചു. കോണ്‍ഫ്രന്‍സിന്റെ അനുഗ്രഹത്തിനായി  പ്രാര്‍ത്ഥനകള്‍ പ്രയർ ലൈൻ ഫോണില്‍ കൂടി നടക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്കായി കോണ്‍ഫ്രന്‍സ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: www.agifnahouston.org
വാർത്ത:  നിബു വെള്ളവന്താനം

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.