ഇന്ത്യയിലേക്ക് യാത്രാവിലക്ക് ഇന്ന് മാർച്ച് 13 മുതല്‍ ഏപ്രില്‍ 15 വരെ; പ്രവാസി സമൂഹം പ്രതിസന്ധിയിൽ
വാഷിംഗ്ടണ്‍, ഡി.സി: ഒ.സി.ഐ. കാര്‍ഡ് അടക്കം ഇന്ത്യയിലേക്കുള്ള വിസകള്‍ ഇന്ന് മുതല്‍ (മാര്‍ച്ച് 13) ഏപ്രില്‍ 15 വരെ റദ്ദാക്കിയതിനാല്‍ പ്രവാസി സമൂഹം വിഷമത്തിലായി.
നേരത്തെ ടിക്കറ്റ് എടുത്ത് കുടുംബ സമേതം യാത്ര ചെയ്യാന്‍ ഒരുങ്ങിയിരുന്നവരുടെ യാത്രയാണു മുടങ്ങുന്നത്. മരണം അറിഞ്ഞും മറ്റും പോകുന്നവര്‍ക്ക് അടിയന്തരാനുമതി നല്‍കും. അവര്‍ അതാതു കോണ്‍സുലേറ്റുകളെ സമീപിക്കണം. കോണ്‍സുലേറ്റുകളുടെ ഈമെയിലും ഫോണ്‍ നമ്പറും താഴെ.
എച്ച്-1 വിസയിലും മറ്റും ഉള്ളവര്‍ക്ക് യാത്രാവിലക്ക് പ്രശ്നങ്ങള്‍ സ്രുഷ്ടിക്കും. വിസ കാലാവധി തീരും മുന്പ്അവര് യു.എസില്‍ നിന്നു പോയി വിസ പുതുക്കി വരണം. ഓവര്‍സ്റ്റേ ചെയ്താല്‍ അത് പ്രശ്നമാകാം. അതിനു യു.എസ്. ഇമ്മിഗ്രേഷന്‍ സര്‍വീസ് ഇളവ് നല്‍കുമോ എന്ന് വ്യക്തമല്ല.
ഇന്ത്യയില്‍ എത്തിപ്പെട്ടാലും എല്ലാവരെയും -ഇന്ത്യന്‍ പൗരന്മാര് അടക്കം- കൊറോണ വൈറസിനു പരിശോധിക്കും. ആവശ്യമെങ്കില്‍ 14 ദിവസം ക്വാറന്റൈന് ചെയ്യും.
ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് പോകാന്‍ പ്രശ്നമില്ല. വിസയോ ഒ.സി.ഐ. കാര്‍ഡോ ഉള്ള അമേരിക്കന്‍-കനേഡിയന്‍ പൗരന്മാര്ക്കാണു പ്രശ്നം.
നേരത്തെ ടിക്കറ്റ് എടുത്ത പലരും ടിക്കറ്റ് കാന്‍സല്‍ ചെയ്യുകയാണെന്നു ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഒരു മാസം കൊണ്ട് സ്ഥിതി മെച്ചപ്പെടുമോ എന്നറിയാത്തതിനാല്‍ ഭാവിയിലേക്കു ബുക്ക് ചെയ്യാനും മടി.
വിമാനങ്ങളൊക്കെ പോകുന്നുണ്ട്. പക്ഷെ യാത്രക്കാര്‍ എത്രയുണ്ടാകും എന്നാണറിയേണ്ടത്
കോണ്‍സുലേറ്റിലെ മിസലേനിയയസ് സര്‍വീസ് (പവര്‍ ഓഫ് അറ്റേര്‍ണി തുടങ്ങിയവ) ലഭിക്കുന്നതിനു കോണ്‍സുലേറ്റില്‍ വരേണ്ടതില്ലെന്നും തപാല്‍ വഴി ബന്ധപ്പെടണമെന്നും അറ്റ്ലാന്റാ കോണ്‍സുലേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.



