LOADING

Type to search

Obituaries

അമ്മുക്കുട്ടി ജോർജ് (72) നിത്യതയിൽ

provision Oct 16

പാലാ: പാലായിലെ ആദ്യകാല പെന്തെക്കോസ്തു കുടുംബാംഗം ഇടയത്ര പരേതനായ ഇ.വി. ജോർജിന്റെ (ജോർജ്കുട്ടി ഇടയത്ര) സഹധർമ്മിണി അമ്മുക്കുട്ടി ജോർജ് (72) ഒക്ടോ.16 ന് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. കോന്നി പൂവൻപാറ മേമന കുടുംബാംഗമാണ് പരേത.

1965 മുതൽ പാലായിലെ പെന്തെക്കോസ്തു സഭാ വളർച്ചയ്ക്കും സുവിശേഷ മുന്നേറ്റത്തിനും ഭർത്താവിനോടൊപ്പം പരേത ഏറെ പ്രയത്നിച്ചു. സുവിശേഷ സത്യത്തിനും പെന്തെക്കോസ്തു മുന്നേറ്റത്തിനും ഏറെ എതിർപ്പുകൾക്കിടയിലും ധീരമായി നിലകൊണ്ടു. സുവിശേഷകരെയും വിശ്വാസികളെയും ഏറെ സഹായിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തിട്ടുണ്ട്. പാലായിലെ ആദ്യ പെന്തെക്കോസ്തു കൂട്ടായ്മയായ ഐ.പി സി ബഥനി സഭയുടെ തുടക്കം ഈ ഭവനത്തിലായിരുന്നു.

മക്കൾ:
ബോബി ജോർജ് (പാലാ),ബിന്നു ജോർജ് ( പാലാ),ബോണി ജോർജ് (ഓസ്ട്രേലിയ), ബെന്നറ്റ് ജോർജ് (സൗദി),ബെൻ ജോർജ് (ടാൻസാനിയ),ബെസിലി ജോർജ് (ദോഹ).

മരുമക്കൾ:
സാലി (പുതുമാടത്തിൽ, മണക്കാല),മഞ്ജു (പുളിയിലേത്ത്,റാന്നി),ഷേർളി (പാണ്ടികശാലയിൽ, തിരുവനന്തപുരം),ജോളി (എബനേസർ കൊച്ചരികത്തു, കോന്നി),ഷാനി (കൊല്ലംപറമ്പിൽ, കടുത്തുരുത്തി),മിനി (മാമൂട്ടിൽ, വടശേരിക്കര).പരേതയ്ക്ക് 13 കൊച്ചുമക്കളുണ്ട്. സംസ്കാരം പിന്നീട്.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.