LOADING

Type to search

LATEST NEWS USA NEWS

ഹൈദ്രാബാദിൽ നിന്നുള്ള നാലംഗ കുടുംബത്തിനു യുഎസ് റോഡപകടത്തിൽ ദാരുണന്ത്യം

provision Jul 08

ഡാളസ് :ഹൈദരാബാദ് കുടുംബത്തിന്റെ അവധിക്കാല യാത്ര ദുരന്തമായി മാറി .യുഎസ് ഗ്രീൻകൗണ്ടിയിലെ റോഡപകടത്തിൽ കാറിന് തീപിടിച്ചതിനെത്തുടർന്ന് 4 പേരും ജീവനോടെ കത്തിക്കരിഞ്ഞു.ശ്രീ വെങ്കട്ട്, ഭാര്യ തേജസ്വിനി, അവരുടെ രണ്ട് കുട്ടികൾ എന്നിവരാണ് മരിച്ചത്. സെക്കന്തരാബാദിലെ സുചിത്ര പ്രദേശത്തുനിന്നുള്ളവരായിരുന്നു കുടുംബം.

ഞായറാഴ്ച, കുടുംബം അറ്റ്ലാന്റയിലെ ബന്ധുക്കളുടെ വീട്ടിൽ ഒരു ആഴ്ച താമസിച്ച ശേഷം ഡാളസിലേക്ക് മടങ്ങുകയായിരുന്നു. ദിശ തെറ്റിച്ചു വന്ന മിനി ട്രക്ക് ഇവരുടെ കാറിൽ ഇടിക്കുകയായിരുന്നു.ഞായറാഴ്ച ഗ്രീൻ കൗണ്ടിയിൽ വച്ചായിരുന്നു സംഭവം.

കുടുംബം അമിത വേഗതയിൽ കാറിൽ സഞ്ചരിക്കുകയായിരുന്നുവെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.
കൂട്ടിയിടിച്ച ഉടൻ തന്നെ കാർ പൊട്ടിത്തെറിക്കുകയും കുടുംബത്തിലെ നാല് പേർ മരിക്കുകയും ചെയ്തു.

മൃതദേഹങ്ങൾ കൈമാറുന്നതിന് മുമ്പ് ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനുള്ള ഡിഎൻഎ പരിശോധനകൾ നടക്കുന്നു.ഡിഎൻഎ പരിശോധനകൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.