LOADING

Type to search

Obituaries

പാസ്റ്റർ P.S. ഫിലിപ്പ് നിത്യതയിൽ ചേർക്കപ്പെട്ടു.

provision Dec 10

 

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്  പാസ്റ്റർ പി.എസ്. ഫിലിപ്പ് (74) നിത്യതയിൽ ചേർക്കപ്പെട്ടു.  ഹൃദയാഘാതമായിരുന്നു മരണ കാരണം. പത്തനംതിട്ട, തോന്നിയാമല പാലക്കാത്തറയിൽ പരേതനായ പി.പി. ശാമുവേൽ – റാഹേൽ ദമ്പതികളുടെ മകനായിരുന്നു.

ബാല്യത്തിൽ മർത്തോമാ സഭയുടെ ബന്ധത്തിൽ ആയിരുന്ന ദൈവദാസൻ 1963 – ൽ ഒരു പ്രാർത്ഥനാ യോഗത്തിൽ വെച്ച് പരിശുദ്ധാത്മ നിറവ് പ്രാപിച്ചാനന്തരം സുവിശേഷ പ്രവർത്തനങ്ങളിൽ വ്യാപൃതനാകുവാൻ തീരുമാനം എടുക്കുകയായിരുന്നു.1964 – പുനലൂർ ബെഥേൽ ബൈബിൾ കോളേജിൽ തിരുവചന അഭ്യസനം ആരംഭിച്ച് തുടർന്ന് ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ കോളേജിലും, യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിലും പഠനം പൂർത്തീകരിച്ചു.
1972 മുതൽ സഭാ പരിപാലനത്തിലും, സഭയുടെ ഭരണതലങ്ങളിലും ശ്രദ്ധ പതിപ്പിച്ചു.

മക്കൾ: റേച്ചൽ ഫിലിപ്പ്, സൂസൻ ഫിലിപ്പ്, സാം ഫിലിപ്പ്, ബ്ലെസി ഫിലിപ്പ്.

Tags:

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.