മറിയാമ്മ തോമസ് (അമ്മുക്കുട്ടി – 72) ഡാളസിൽ നിര്യാതയായി
provision Jan 19
തീയാടിക്കൽ : കുറ്റികണ്ടത്തിൽ തണ്ണീരാം പൊയ്‌കയിൽ സി .എം തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (അമ്മുക്കുട്ടി – 72) ജനുവരി 18 തിങ്കളാഴ്ച ഡാളസിൽ നിര്യാതയായി.
സംസ്‌കാര ശുശ്രൂഷ ജനുവരി 23 – ശനിയാഴ്ച രാവിലെ 9:00 മണിക്ക് ഇർവിങ് സെന്റ് ജോർജ് ഓർത്തഡോൿസ് പള്ളിയിൽ നടത്തുന്നതും തുടർന്ന് സംസ്‌കാരം ഇർവിങ് ഓക്ക് ഗ്രോവ് മെമ്മോറിയൽ ഗാർഡൻസ് സെമിത്തേരിയിൽ നടത്തുന്നതുമാണ്.
പരേത 15 – വർഷം ഈസ്റ്റ് ഹൂസ്റ്റണ് റീജണൽ മെഡിക്കൽ സെന്ററിൽ സേവനം അനുഷ്ഠിച്ചിരുന്നു. ഹ്യൂസ്റ്റൺ സെന്റ് തോമസ് കത്തീഡ്രൽ ഇടവകാംഗം ആയിരുന്നു.
മക്കൾ അംബിളി, അനിൽ, ആഷിലി, മരുമക്കൾ വിനോദ്, സോണിയ, സജേഷ്. എഴുമറ്റൂർ കരോട്ട് തോമസിന്റെയും ശോശാമ്മയുടെയും പുത്രിയാണ്. സഹോദരിമാർ കുഞ്ഞൂഞ്ഞമ്മ കരോട്ട് കാടാവലത്ത്, ആനിയമ്മ, ജോളി.


