25 -ാം മത് നോർത്ത് അമേരിക്കൻ ചർച് ഓഫ് ഗോഡിന്റെ ( NACOG ) ജൂബിലി സമ്മേളനം 2021-ലേക്ക് മാറ്റിവെച്ചു.
ഡാളസ്: 2020 ജൂലൈ 15 -മുതൽ 19 വരെ ഡാളസിൽ വെച്ച് നടത്തുവാനിരുന്ന 25 -ാം മത് നോർത്ത് അമേരിക്കൻ ചർച് ഓഫ് ഗോഡിന്റെ ( NACOG ) ജൂബിലി സമ്മേളനം 2021 ജൂലൈയിലേക്ക് മാറ്റുവാൻ നാഷണൽ ഭാരവാഹികൾ തീരുമാനിച്ചു.
ഏപ്രിൽ 5 -ാം തീയതി കൂടിയ എക്സിക്യൂട്ടീവ് , നാഷണൽ കമ്മിറ്റി അംഗങ്ങളുടെ സംയുക്ത മീറ്റിംഗിൽ വെച്ചാണ് തീരുമാനം കൈകൊണ്ടത് . ഈ ദിവസങ്ങളിൽ നാം പ്രാദേശികമായും ,ദേശീയമായും ,ലോകവ്യാപകമായും ഉണ്ടായിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ (COVID -19 ) കാരണത്താൽ കോൺഫെറൻസ് അനുഗ്രഹകരമായി നടത്തുവാൻ കഴിയുകയില്ല എന്നുള്ള നിഗമനത്തിലാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ കോൺഫെറൻസിന്റെ ഭാരവാഹികൾ എത്തിച്ചേർന്നത് .
നാം പാർക്കുന്ന അമേരിക്ക, കാനഡ, മാതൃരാജ്യമായ ഇന്ത്യയും , അതോടൊപ്പം ലോകരാജ്യങ്ങളും ഈ വൈറസിന്റെ ഭീഷണിയെ നേരിടുകയും അനേകർ മരണത്തിനു കിഴടങ്ങുകയും അപ്പോൾ തന്നെ ആയിരങ്ങൾ ഹോസ്പിറ്റലുകളിലും, ഭവനങ്ങളിലും രോഗവുമായി മല്ലടിച്ചു കഴിയുന്ന ഈ സാഹചര്യത്തിൽ നോർത്ത് അമേരിക്കൻ ചർച് ഓഫ് ഗോഡ് ഫാമിലിയും ഈ ദൗത്യത്തിൽ പങ്കളികളാകുകയും അവരുടെ ആശ്വാസത്തിനായും, വിടുതലിനായും പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. സർവ്വ ശക്തനായ ദൈവം എല്ലാവരേയും സഹായിക്കുമാറാകട്ടെ .
ഈ വൈറസിന്റെ പ്രതിവിധിക്കായി അദ്ധ്വാനിക്കയും, പ്രവർത്തിക്കയും ചെയ്യുന്ന എല്ലാ ആരോഗ്യ പ്രവർത്തകരെയും പ്രേത്യകിച്ചു നമ്മുടെ സഹോദരി , സഹോദരൻമ്മാരെയും ഓർത്തു നമ്മുക്ക് പ്രാർത്ഥിക്കാം.
ദൈവഹിതമായാൽ നാകോഗ് ജൂബിലി കോൺഫറൻസ് 2021 ജൂലൈ മാസത്തിൽ നടത്തുവാൻ
ദൈവത്തിൽ ആശ്രയിച്ചു പ്രാർത്ഥിച്ചു പ്രവർത്തിച്ചു വരുന്നു . എല്ലാവരുടെയും സഹകരണവും, പ്രാർത്ഥനയും ആവശ്യപെടുന്നു . വിശദ വിവരങ്ങൾ പുറകാലെ അറിയിക്കുന്നതായിരിക്കും .
നാഷണൽ ഭാരവാഹികൾ : Pastor Jose Annicattu – National President, Pastor Sunny Thazampallom – National Vice President,
Pastor Abraham Thomas – National Secretary, Wilson Varghese – National Treasurer, Evg Soby Kuruvilla – National Youth Coordinator.
മീഡിയ കോർഡിനേറ്റർ : പ്രസാദ് തീയാടിക്കൽ


