വരാനിരിക്കുന്നത് കഠിനമായ ആഴ്ചകളെന്ന് ട്രംപ് ; മൂന്നു ലക്ഷം പേര്‍ക്ക് കൊറോണ ബാധ; 8500 മരണം.
വാഷിംങ്ടണ്‍: കൊറോണ വൈറസ് മഹാമാരിയുടെ ‘ഏറ്റവും കഠിനമായ ആഴ്ച’ വരാനിരിക്കുന്നതേയുള്ളുവെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി.തന്റെ പ്രതിദിന വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു, രാജ്യത്ത് മരണ സംഖ്യ ഉയരുമെന്നും അദ്ദേഹം പ്രവചിച്ചു.
കൊറോണ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ സംസ്ഥാനങ്ങള്‍ക്ക് പ്രതിരോധ സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും വിതരണം ചെയ്യുമെന്നും വേണ്ടിവന്നാല്‍ സൈനിക സഹായം നല്‍കുമെന്നും ട്രംപ് ഉറപ്പ് നല്കി.
അതേ സമയം തന്നെ തന്റെ മുന്നറിയിപ്പുകള്‍ക്ക് വിപരീതമായി ട്രംപ് സാമൂഹിക അകലം പാലിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഈസ്റ്റര്‍ ആഘോഷവേളയില്‍ ലഘൂകരിക്കാനും നിര്‍ദ്ദേശിച്ചു.
‘നമ്മള്‍ക്ക് വീണ്ടും നമ്മുടെ രാജ്യം തുറക്കേണ്ടതുണ്ട്, മാസങ്ങളോളം രാജ്യം അടച്ചിടാന്‍ നമ്മള് ആഗ്രഹിക്കുന്നില്ല.’ എന്നും ട്രംപ് വാര്ത്താലേഥകരെ അറിയിച്ചു.
അതേ സമയം രാജ്യത്ത് മൂന്ന് ലക്ഷത്തോളം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതര്‍ ഉള്ള രാജ്യമായി അമേരിക്ക മാറി. ശനിയാഴ്ച വരെ 8500 പേരാണ് രാജ്യത്ത് കൊറോണ മൂലം മരണമടഞ്ഞത്.


