സ്റ്റീഫൻ ശാമുവേൽ നിത്യതയിൽ ചേർക്കപ്പെട്ടു.
provision Jun 27
ടൊറാന്റോ: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ പ്രാരംഭകാലപ്രവർത്തകരിൽ പ്രമുഖനായിരുന്ന അപ്പോസ്തലൻ പാസ്റ്റർ പി. എം. ശാമുവേലിന്റെ മകൻ സ്റ്റീഫൻ ശാമുവേൽ ( 75) പ്രാദേശിക സമയം 5:10 നു ക്യാനഡ ടൊറാന്റോയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. രോഗാതുരനായി വിശ്രമജീവിതം ചെയ്ത് വരികയായിരുന്നു. തന്റെ കിടക്കയ്ക്കരികിൽ ഭവനാംഗങ്ങൾ പ്രാർത്ഥനയിലും, പ്രത്യാശാഗാനങ്ങൾ ആലപിച്ചു കൊണ്ടിരിക്കവെയാണു അന്ത്യം സംഭവിച്ചത്. സംസ്കാരം പിന്നീട്.
മക്കൾ: ജെനി, ജാസ്മിൻ, ജോഷ്.
വാർത്ത: സാം മാത്യു, ഡാളസ്.


