വചനമൊഴി 2019 കുമളി കൺവൻഷനു അനുഗ്രഹിത സമാപ്തി
ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇന്ത്യ കുമളി ദൈവസഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട വചനമൊഴി 2019 കുമളി കൺവൻഷൻ സമാപിച്ചു ഏപ്രിൽ 4-ന് സഭയുടെ സൗത്ത് ഇന്ത്യ കോഡിനേറ്റർ ഇവ.ബിജോയ് വി.പിയുടെ അധ്യഷതയിൽ COTR തിയോളജിക്കൽ സെമിനാരി പ്രസിഡന്റുo ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഇന്ത്യ ജനറൽ വൈസ് പ്രസിഡന്റ്മായ Rev.ജോൺസൻ ടെറ്റസ് ഉദ്ഘാടനം ചെയ്ത ആത്മീയ സംഗമത്തിൽ റവ.ഡോക്ടർ ബി.വർഗ്ഗീസ്, റവ.കെ.ജെ മാത്യൂ, റവ പി.സി ചെറിയാൻ എന്നിവർ വചന പ്രഘോഷണം നടത്തി വെള്ളി,ശനി ദിവസങ്ങളിൽ നടന്ന പവർ കോൺഫറൻസ് ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിക്കുന്ന സഭയുടെ സ്റ്റേറ്റ് വൈസ് പ്രസിഡന്റ് റവ.ബിജോമാത്യു അടൂർ, ശിശ്രൂഷകൾ നിർവ്വഹിച്ചു ശനിയാഴ്ച്ച വൈകിട്ട് പ്രശസ്ത ഗായകൻ തഞ്ചാവൂർ വില്യം ശ്രുതിമധുരമായ ഗാനങ്ങൾ ആലപിച്ചു.ബ്രദർ റെൻസി അടൂർ, PR.സിബി തിരുവല്ല എന്നിവർ നേതൃത്വം നൽകുന്ന NTC ക്വയർ ടീം ആരാധനകൾക്ക് നേതൃത്വം നൽകി.ഞായർ രാവിലെ 8.30 മുതൽ നടന്ന സഭായോഗം സ്ഥലം സഭാശിശ്രൂഷകൻ പാസ്റ്റർ ദേവരാജൻ നേതൃത്വം നൽകി NTC സ്റ്റേറ്റ് സെക്രട്ടറി PR.റെജി ഗോഡ്ലി അങ്കമാലി മുഖ്യസന്ദേശം നൽകി.പാസ്റ്റർ ദേവരാജൻ കർത്തൃമേശ ശിശ്രുഷ നടത്തി. ആയിരകണക്കിന് വിശ്വാസി സമൂഹം പങ്കെടുത്ത ഈ ആത്മീയ സംഗമം കുമളി പട്ടണത്തിനും സഭക്കും ഒരു അനുഗ്രഹമായിരുന്നു www.provisiontv.in എന്ന ചാനലിൽ കൂടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്ക് ഈ കൺവൻഷൻ കാണുവാൻ സൗകര്യം ഒരുക്കിയതും കൂടുതൽ പ്രയോജനമായി.ഞായറാഴ്ച സംയുക്ത ആരാധന “കർത്താവു താൻ ഗംഭീര നാദത്തോടും പ്രധാന ദൈവ ദൂതശബ്ദത്തോടും”എന്ന പ്രത്യാശ ഗാനം പാടി സൗത്ത് ഇന്ത്യ കോഡിനേറ്റർ ഇവാ.ബിജോയ് വി.പി പ്രാർത്ഥിച്ച് വചനമൊഴി 2019 എന്ന ആത്മീയ സംഗമത്തിന് സമാപനം കുറിച്ചു.
വാർത്ത : ബിജോയ് വി.പി


