LOADING

Type to search

Obituaries USA NEWS

ബോട്ടപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി, ലിന്റോ ഫിലിപ്പ്-23 ഡാളസിൽ മരിച്ചു

provision Feb 24

ഡാളസ്: ഫെബ്രു 23 ശനിയാഴ്ച വൈകീട്ട് ഡാളസ് ലെയ്ക്ക് റേ ഹബാര്‍ഡിലുണ്ടായ ബോട്ട് അപകടത്തില്‍ മലയാളി കോളേജ് വിദ്യാര്‍ത്ഥി ലിന്റോ ഫിലിപ്പ് (23) മരിച്ചു.

അഞ്ചു കൂട്ടുകാരുമൊത്തു ലെയ്ക്കില്‍ സവാരിക്കിടയില്‍ ബോട്ട് മറിഞ്ഞായിരുന്നു അപകടം .ടെക്‌സാസ് യൂണിവേഴ്‌സിറ്റി, ഡാളസില്‍ മാസ്റ്റേഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്നു. വിദ്യാര്‍ഥിയായി എത്തിയതാണ്

വള്ളത്തില്‍വീണ രണ്ടുപേര്‍ നീന്തി രക്ഷപെട്ടു. ലിന്റോ ഉള്‍പ്പെടെ മൂന്നുപേരെ അടുത്തുള്ള ബോട്ടുകാരാണ് കരയില്‍ കൊണ്ടുവന്നത്. പ്രാഥമിക ചികിത്സ നല്‍കി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ലിന്റോയുടെ ജീവന്‍ രക്ഷിക്കാനായില്ല

ദുബായ് മാര്‍ത്തോമാ ചര്‍ച്ച ഇടവകാംഗം പിഎം ഫിലിപ്പിന്റെ (കൊച്ചുകുഞ്ഞ്) മകനാണ്.കിംഗ് ഫൈസല്‍ പ്രേയര്‍ ഗ്രൂപ്പിലെ അംഗമാണ് ഫിലിപ്പ്‌

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.