LOADING

Type to search

Obituaries

റോബിൻ സബാസ്റ്റ്യൻ (36) വാഹനാപകടത്തിൽ മരണപ്പെട്ടു

provision Jan 30

അൽ-ഖർജ്: കാസർകോഡ് ചിറ്റാരിക്കൽ സ്വദേശി റോബിൻ സബാസ്റ്റ്യൻ (36) വാഹനാപകടത്തിൽ മരണപ്പെട്ടു, ജോലി കഴിഞ്ഞ് തിരിച്ച് വരുമ്പോൾ അൽ-മറായി കമ്പനിക്കടുത്ത് വെച്ച് അദ്ദേഹം ൈഓടിച്ചിരുന്ന പിക്കപ്പ് വാനിന്റെ ടയർ പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് വാഹനത്തിനടിയിൽ പെട്ട് തൽക്ഷണം മരണപ്പെടുകയായിരുന്നു.
കിംങ്ങ് ഖാലിദ് ഹോസ്പിറ്റലിൽ നഴ്സായ അനു ബാസിൽ റോബി നാണ് ഭാര്യ. പ്രിയപ്പെട്ട ഭർത്താവിന്റെ മരണവിവരം പോലുമറിയാതെ അനു മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയത് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ്. ഫ്രാൻസിസ് (5), ദേവസ്യ (3) എന്നിവർ മറ്റ് മക്കളാണ്. അമ്മ സലീനാമ തോമസ് സന്ദർശക വിസയിൽ എത്തിയിട്ട് ഏതാനും ദിവസങ്ങളേയായിട്ടുള്ളൂ. മാത്യു സബാസ്റ്റ്യനാണ് പിതാവ്.
കിംഗ് ഖാലിദ് ആസ്പത്രിയിലെ തന്നെ മോർച്ചറിയിൽ ഉള്ള മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങളുമായി സാമൂഹ്യ പ്രവർത്തകർ ചെയ്തുകൊണ്ടിരിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.