LOADING

Type to search

USA NEWS

മലയാളി യുവാവ് ഫ്‌ലോറിഡയില്‍ വെടിയേറ്റു മരിച്ചു

provision Jan 29

ഫ്ലോറിഡ: ടാമ്പ ഫ്ളോറിഡയിലെ നിവാസികളായ ടോണി-മിനി ദമ്പതികളുടെ മകൻ ജോൺ ഓറോത്ത് ( ജോണി – 19) സ്വന്തം വാനിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ജനുവരി 28 തിങ്കളാഴ്ച രാത്രി 10:45 നോടടത്ത സമയം വാഹനം സ്റ്റാർട്ട് ചെയ്ത നിലയിൽ വഴിമദ്ധ്യേ കിടക്കുന്നതു കണ്ട് അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥനാണു ഡ്രൈവിംഗ് സീറ്റിൽ വെടിയേറ്റ നിലയിൽ ഇരിക്കുന്ന ജോണിനെ കണ്ടത്. ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫ്ലോറിഡ ടാമ്പ ഹിൽസ്ബറോം പോലീസ് അധികാരത്തിൽ പെടുന്ന വുഡ്ബെറി റോഡിലാണു വാഹനം കണ്ടെത്തിയതെന്നും, പരിചിതരായ ആരോ ആണു വെടിയുതിർത്തതെന്ന് സംശയിക്കുന്നതായും ഹിൽസ്ബറോ കൗണ്ടി ഷെറിഫ് ഉദ്യോഗസ്ഥൻ മേജർ ഫ്രാങ്ക് ലോസറ്റ് പത്രസമ്മേളനത്തിൽ പ്രസ്താവിച്ചു. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.