മാത്യു വർഗ്ഗീസ് ( രാജു 71) ഡാളസിൽ നിര്യാതനായി.
മാത്യു വർഗ്ഗീസ് ( രാജു) ഡാളസിൽ നിര്യാതനായി. മല്ലപ്പള്ളി കീഴ്വായ്പൂർ വലിയമണ്ണിൽ മാത്യു വർഗ്ഗീസ് ( രാജു- 71) ജനുവരി 10 നു ഡാളസിൽ സ്വഭവനത്തിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. പ്രവാസജീവിതത്തിന്റെ ആദ്യഘട്ടങ്ങളിൽ ചിക്കാഗോയിൽ ആയിരുന്ന ഇദ്ദേഹം കഴിഞ്ഞ 18 വർഷങ്ങളായി ഡാളസിൽ സ്ഥിരതാമസം ആക്കിയിരിക്കുകയായിരുന്നു. ഡാളസ് ശാരോൻ ഫെലോഷിപ്പ് ചർച്ച് സഭാംഗമാണു. ഭൗതിക ശരീരം ജനുവരി 16 ബുധനാഴ്ച വൈകിട്ട് 6:30 നു ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ (940 Barnes Bridge Road, Mesquite, Texas 75150) പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണസമ്മേളനവും നടക്കും. വ്യാഴാഴ്ച രാവിലെ 9:30 നു ശവസംസ്കാരശുശ്രുഷകൾ സഭാമന്ദിരത്തിൽ ആരംഭിച്ച് തുടർന്ന് ഡാളസിലുള്ള റെസ്റ്റ്ലാൻഡ് (13005 Greenville Ave, Dallas, TX 75243) സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ: സാറാമ്മ ( പരേത) മക്കൾ: മെർലി – ടോണി , മെലീസ- അലക്സാണ്ടർ. 2 കൊച്ചുമക്കൾ.
വാർത്ത: സാം മാത്യു, ഡാളസ്



