LOADING

Type to search

KERALA NEWS

ഡോ. ജ്യോതി ജോൺസന് മിനിസ്ട്രി ഇൻ കൗൺസിലിംഗിൽ ഡോക്ടറേറ്റ് ലഭിച്ചു

provision Dec 17

ബെംഗളുരു:  ബെംഗളുരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശീലോഹാം മിനിസ്ട്രീസ് സ്ഥാപക പ്രസിഡൻറും കർണാടക യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പ് ( കെ യു.പി.എഫ്) സെക്രട്ടറി റവ.ഡോ.കെ.വി. ജോൺസന്റെ ഭാര്യ ഗാ ർഹിക പീഡനം അനുഭവിക്കുന്ന വിവാഹിതരായ സ്ത്രീ പീഡനങ്ങളുടെ അനുഭവപരിചയം എന്ന വിഷയത്തിൽ സെറാംപൂർ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും  ജ്യോതി ജോൺസന് ഡോക്ടറേറ്റ് ലഭിച്ചു.

പത്തനംതിട്ട വാര്യാപുരം നിരവ്കാലായിൽ ജോൺസ് കോട്ടേജിൽ പരേതനായ ജോൺ സ്കറിയ അന്നമ്മ ദമ്പതികളുടെ മകളായ ജ്യോതി ജോൺസൻ എം കോം, ബിസിഎസ്, എം.എ.ഇംഗ്ലിഷ് സാഹിത്യം എന്നിവയിൽ ബിരുദം നേടിയിട്ടുണ്ട്. ബാനസവാഡി ശീലോഹാം സ്കോളേഴ്സ് സ്ക്കൂൾ പ്രിൻസിപ്പാൾ, മനുഷ്യാവകാശ കമ്മീഷൻ വനിതാ സെൽ ഉപദേശക ,യുണൈറ്റഡ് പെന്തെക്കോസ്ത് ലേഡീസ് പ്രയർ ഫെലോഷിപ്പ് കർണാടക ( യു പി എൽ പി എഫ് ) സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു .
മക്കൾ. ഡോ. ജെമി ജോ ജോൺസൻ (ജർമനി), ജോനാഥാൻ ജോൺസൻ വർഗീസ് (യു.എസ്.എ )

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.