ബ്രദർ ജോർജ് മുരുപ്പേൽ നിര്യാതനായി. സംസ്ക്കാരം 22 ന് ശനിയാഴ്ച ഫ്ളോറിഡയിൽ
provision Dec 14
ഫ്ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ നേത്യത്വനിരയിലെ പ്രമുഖനും മുൻ ജനറൽ കൗൺസിലംഗവും ഒർലാന്റോ ഐ.പി സി ദൈവസഭ വൈസ് പ്രസിഡന്റുമായ റാന്നി നെല്ലിക്കമൺ മുരുപ്പേൽ ബ്രദർ എം.എ ജോർജ് (77) ഫ്ളോറിഡയിൽ നിര്യാതനായി. ഭാര്യ മേരി ജോർജ് മാവേലിക്കര വെട്ടിയാർ പീടികയിൽ പുത്തൻപുരയിൽ കുടുംബാഗമാണ് . മക്കൾ: ഏബ്രഹാം, ജേക്കബ്, ജെസ്സി
ഭൗതീക ശരീരം ഡിസംബർ 21 ന് വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 8.30 വരെ ഒർലാന്റോ ഐ.പി.സി സഭയിൽ (Address: IPC Orlando, 11531 Winter Garden Vineland Rd, Orlando, FL 32836) പൊതുദർശനത്തിനു വെയ്ക്കും. 22 ശനിയാഴ്ച രാവിലെ 9 ന് സംസ്ക്കാര ശുശ്രൂഷകൾ സഭാഹാളിൽ ആരംഭിക്കുകയും തുടർന്ന് 12 മണിക്ക് ഒർലാന്റോ ഐ.പി.സി സഭയുടെ ചുമതലയിൽ സംസ്ക്കരിക്കുന്നതുമാണ്.
പി.സി.എൻ.എ.കെ യുടെ പ്രഥമ സെക്രട്ടറി , ഐ.പി.സി ഫാമിലി കോൺഫ്രൻസിന്റെ ദേശിയ ഭാരവാഹി, ഐ.പി.സി നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജിയൻ ട്രഷറാർ, സെക്രട്ടറി, ന്യൂയോർക്ക് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലി സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം ഐ.പി.സി തിയോളജിക്കൽ സെമിനാരിയുടെ സെനറ്റ് അംഗവും ഐ.പി.സി എജ്യുക്കേഷണൽ ആന്റ് വെൽഫയർ സൊസൈറ്റിയുടെ മുൻ ചെയർമാനും ആയിരുന്നു.
ബ്രദർ എം.എ.ജോർജിന്റെ നിര്യാണത്തിൽ വിവിധ പെന്തക്കോസ്ത് സഭാ നേതാക്കൾ അനുശോചനം അറിയിച്ചു.
സംസ്ക്കാര ശുശ്രൂഷ LIVE : www.ipcorlando.org/live
വാർത്ത – നിബു വെള്ളവന്താനം


