ഫ്ളോറിഡ: 2019 ജൂലൈ 4 മുതൽ 7 വരെ മയാമി എയർപോർട്ട് കൺവൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന 37- മത് പി.സി.എൻ.എ.കെ കോൺഫ്രൻസിന്റെ രജിസ്ട്രേഷന് നിരക്ക് ഇളവോടുകൂടി ...
കുവൈറ്റ് : തിരുവല്ല നീരീറ്റുപുറം അമിച്ചക്കരി കുമ്മേലിപറമ്പിൽ വീട്ടിൽ മാമൻ വർഗീസ് (ബിജു – 50) കുവൈറ്റിൽ ദജീജിൽ വച്ചുണ്ടായ റോഡപകടത്തിൽ മരണമടഞ്ഞു. അൽ മുള്ള എക്സ്ചേഞ്ച് കമ്പനി ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനു വേണ്ടിയുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക.
ദുബായ്: ജബലലി ചർച്ച് ഓഫ് ഗോഡ് സഭാംഗം തിരുവനന്തപുരം വെള്ളറട പൊന്നബി നിർമ്മല ഭവനിൽ രഞ്ജു മാത്യു (56) നിത്യതയിൽ പ്രവേശിച്ചു. ഷാർജ കുവൈറ്റ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്നലെ ജോലിക്കിടയിൽ ശാരീരിക അസ്വസ്തതയെ തുടർന്ന് താൻ തന്നെ ടാക്സി വിളിച്ച് ഷാർജ ആശുപത്രിയിൽ ചെയ്യുകയായിരുന്നു. തിരുവല്ല തിരുത്തിക്കാട്ട് ...
റാന്നി: കണ്ടൻപേരൂർ കപ്പമാംമൂട്ടിൽ കെ. ടി. വർഗ്ഗീസിന്റെ സഹധർമ്മിണി ചിന്നമ്മ വർഗ്ഗീസ് (88) നിത്യതയിൽ ചേർക്കപ്പെട്ടു. കല്ലിശ്ശേരി മഴുക്കീർ ചെട്ടിപറമ്പിൽ കുടുംബാംഗമാണു. വടക്കേ അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിന്റെ (PCNAK) മുൻ സെക്രട്ടറി ടോം വർഗ്ഗീസിന്റെ മാതാവാണു പരേത. മോളി മാത്യു, ലില്ലി ജോൺസൺ, പരേതനായ എബി വർഗ്ഗീസ് ...
പത്തനംതിട്ട : കോയിപ്രം പോലീസ് സ്റ്റേഷൻ പരിധിയിൽ മുട്ടുമൺ – പുല്ലാട് വടക്കേ കവല റോഡിൽ മേലത്തേത്തിൽ മറിയാമ്മ ജോർജ്ജ് (77 ) കൊല്ലപ്പെട്ടു. ഝാർഖണ്ഡ് സ്വദേശിയായ വീട്ടുവേലക്കാരിയുടെ ആക്രമണത്തിലാണ് മറിയാമ്മ കൊല്ലപ്പെട്ടത് ( മഴുക്കൈ വച്ചുള്ള അടിയിൽ ) . തിരുവല്ലായിലുള്ള ആശുപത്രിയിൽ പ്രേവേശിപ്പിച്ചു എങ്കിലും മരണം സംഭവിച്ചു. ...
ബെംഗളുരു: ബെംഗളുരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശീലോഹാം മിനിസ്ട്രീസ് സ്ഥാപക പ്രസിഡൻറും കർണാടക യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പ് ( കെ യു.പി.എഫ്) സെക്രട്ടറി റവ.ഡോ.കെ.വി. ജോൺസന്റെ ഭാര്യ ഗാ ർഹിക പീഡനം അനുഭവിക്കുന്ന വിവാഹിതരായ സ്ത്രീ പീഡനങ്ങളുടെ അനുഭവപരിചയം എന്ന വിഷയത്തിൽ സെറാംപൂർ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ജ്യോതി ജോൺസന് ഡോക്ടറേറ്റ് ...
ന്യു യോര്‍ക്ക്: ഫോമാ നേതാവും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഓഡിറ്ററുമായ സജി ഏബ്രഹാമിന്റെ പുത്രന് ഷോണ്‍ ഏബ്രഹാം (21) നിര്യാതനായി. ശ്വാസ തടസത്തെത്തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പാണ് ആശുപത്രിയിലായത്. അതിനു മുന്‍പ് രോഗ ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല. തിരുവല്ല പുളിക്കീഴ് സ്വദേശിയാണ് സജി ഏബ്രഹാം. സംസ്ക്കാരം ...
ന്യൂ യോർക്ക് : ന്യൂ യോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്പോർട് അതോറിറ്റി ഉദ്യോഗസ്ഥൻ തങ്കച്ചൻ ഇഞ്ചനാട്ട് (51) നിര്യാതനായി കോവിഡ് ബാധിച്ചു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയിലായിരുന്നു ഇന്ന് ഏപ്രിൽ 4 -ന് ശനിയാഴ്ച വൈകിട്ട് മരണം സംഭവിക്കുകയായിരുന്നു. ന്യൂ യോർക്ക് ക്വീൻസിൽ താമസമായിരുന്നു, തൊടുപുഴ മുട്ടം സ്വദേശിയാണ് . ...
ഡാളസ്: 2020 ജൂലൈയിൽ മെംഫിസ് ടെന്നസിയിൽ വെച്ച് നടത്തുവാനിരുന്ന 18-ാം മത് ശാരോൻ ഫെലോഷിപ്പ് കോൺഫ്രൻസ് 2021 ജൂലൈയിലേക്ക് മാറ്റുവാൻ സഭയുടെ ദേശീയ സമിതി തീരുമാനിച്ചു. ക്രമാതീതമായ രീതിയിൽ പടർന്നു കൊണ്ടിരിക്കുന്ന കൊറോണ രോഗബാധയെ തുടർന്ന് സംജാതമായ സാഹചര്യത്തിലാണു ഈ തീരുമാനം. 2021 ജൂലൈ രണ്ടാം ആഴ്ചയിൽ ടെന്നസിയിൽ ...
ന്യു യോര്‍ക്ക്: ന്യു ഹൈഡ് പാര്‍ക്കില്‍ താമസിക്കുന്ന നെടിയശാല പുത്തന്‍ വീട്ടില്‍ മാത്യു കോശിയുടെ ഭാര്യ മറിയാമ്മ മാത്യു, 80, നിര്യാതയായി. കോവിഡ് – 19 സംബന്ധമായ ...