LOADING

Type to search

Obituaries USA NEWS

കോവിഡ് – 19 ബാധിച്ച് 70-കാരന്‍ മരിച്ചു; അമേരിക്കയിലെ ആദ്യ ഇന്ത്യാക്കാരന്‍.

provision Mar 24

സാന്‍ ഫ്രാന്‍സിസ്‌കോ:  കാലിഫോര്‍ണിയയില്‍കോവിഡ്-19 ബാധിച്ച് ഇന്ത്യാക്കാരന്‍ മരിച്ചു. കോണ്ട്ര കോസറ്റ കൗണ്ടിയില്‍ ആണു കര്‍ണാടക സ്വദേശിയായ എഴുപതുകാരന്‍ രണ്ടു ദിവസം മുന്‍പ് മരിച്ചത്. അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്ന ആദ്യ ഇന്ത്യാക്കാരനാണ്.
അദ്ധേഹത്തിന്റെ 45 വയസുള്ള  പുത്രൻ  ഐ.സി.യുവിലാണ്. ഭാര്യക്കും കൊച്ചു മക്കള്‍ക്കും വൈറസ് ബാധിച്ചതായി പരിശോധനയില്‍ വ്യക്തമായി.
മരിച്ചയാള്‍ക്ക് മറ്റു അസുഖങ്ങളുണ്ടായിരുന്നു. അടുത്തയിടക്ക് വിദേശ യാത്ര നടത്തിയിരുന്നു. കൗണ്ടിയിലെ ആദ്യ കോവിഡ് മരണമാണ്. ഇന്ത്യാക്കാരന്‍ എന്നത് പിന്നീടാണു സ്ഥിരീകരിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.