LOADING

Type to search

NATIONAL NEWS

ഏഷ്യ ക്രൈസ്തവ പീഡനത്തിന്റെ തട്ടകം: മൂന്നിലൊരു ക്രിസ്ത്യാനി പീഡനത്തിനിരയാകുന്നു

provision Jan 16

സിയോള്‍: ഏഷ്യയിലെ ക്രൈസ്തവ വിശ്വാസികളില്‍ മൂന്നില്‍ ഒരാള്‍ വീതം മതപീഡനത്തിനു ഇരയാകുന്നുവെന്നു വ്യക്തമാക്കുന്ന പുതിയ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത്. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ 2019-ലെ ‘വേള്‍ഡ് വാച്ച് ലിസ്റ്റി’ലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏഷ്യയില്‍ ക്രൈസ്തവ പീഡനം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന്‍ ഓപ്പണ്‍ ഡോഴ്സിനെ ചൂണ്ടിക്കാട്ടി ‘ദി ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് പറയുന്നു. ക്രൈസ്തവ പീഡനം നടക്കുന്ന 50 രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇതാദ്യമായി ആദ്യ പത്തില്‍ ഇന്ത്യ ഇടം നേടിയിട്ടുണ്ടെന്നതും ഞെട്ടിക്കുന്നതാണ്.

5 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 28-മതായിരുന്നു ഇന്ത്യയുടെ സ്ഥാനം. ചൈനയിലെ കര്‍ക്കശമായ കമ്മ്യൂണിസ്റ്റ് നിയമങ്ങളും, ഇന്ത്യയിലെ ഹിന്ദുത്വ ദേശീയവാദവും, ഇന്തോനേഷ്യയിലെ മുസ്ലീം മതമൗലീക വാദവും ഏഷ്യയെ ക്രിസ്ത്യാനികളുടെ പുതിയ കനല്‍ മെത്തയാക്കി മാറ്റിയിരിക്കുന്നുവെന്ന് ഓപ്പണ്‍ ഡോഴ്സ് പറയുന്നു. തുടര്‍ച്ചയായ 18-മത്തെ വര്‍ഷവും ഉത്തര കൊറിയയില്‍ തന്നെയാണ് ലോകത്തെ ഏറ്റവും കടുത്ത ക്രൈസ്തവ പീഡനം നടക്കുന്നത്. 24.5 കോടി ക്രൈസ്തവര്‍ ആഗോളതലത്തില്‍ പീഡനത്തിനിരയായി കൊണ്ടിരിക്കുന്നുവെന്നാണ് ഓപ്പണ്‍ ഡോഴ്സ് കണക്കാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ സഖ്യം 21.5 കോടിയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.