Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!

ഇന്റെർനെറ്റിലല്ല , മുട്ടിന്മേൽ നിന്നുള്ള പ്രാർത്ഥനക്കാണ് സമയം ചെലവഴിക്കേണ്ടത്:  വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്

വെർജീനിയ : പ്രാര്‍ത്ഥനയുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് വീണ്ടും രംഗത്ത്. ഇന്‍റർനെറ്റിലല്ല, മുട്ടിന്മേൽ നിന്നുള്ള പ്രാർത്ഥനയിലാണ് കൂടുതൽ സമയം ചെലവഴിക്കേണ്ടതെന്ന് വൈസ് പ്രസിഡന്റ് ഓര്‍മ്മിപ്പിച്ചു. മതസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന ക്രിസ്തീയ സംഘടനയായ ‘അലിയന്‍സ് ഡിഫൻറിംഗ് ഫ്രീഡം’ (എ.ഡി.എഫ്) സംഘടനയുടെ സംഗമത്തിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. രാഷ്ട്രീയത്തിന് അതീതമായി പെൻസ് ഉയര്‍ത്തിപ്പിടിക്കുന്ന ക്രിസ്തീയ മൂല്യങ്ങള്‍ക്കെതിരെ ഉയരുന്ന വിമർശനങ്ങളോടുള്ള പ്രതികരണമെന്തെന്ന എ‌ഡി‌എഫ് പ്രസിഡന്റ് മൈക്കിൾ ഫാരിസിന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു പെൻസിന്റെ പ്രസ്താവന.

ക്രൈസ്തവരെന്ന നിലയില്‍ സ്നേഹിതരേയും ശത്രുക്കളെയും സ്നേഹിക്കുവാന്‍ വിളിക്കപ്പെട്ടവരാണ് നാം. രാഷ്ട്രീയത്തില്‍ ഇതിനു വലിയ വ്യാപ്തിയാണു ള്ളതെന്നും ക്ഷമയാണ് ഏറ്റവും വലിയ സമ്മാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ക്രിസ്തീയ വിശ്വാസം പൊതുവേദികളില്‍ പരസ്യമായി പ്രഘോഷിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ്  മൈക്ക്  പെന്‍സ്. ഗര്‍ഭഛിദ്രം, ദയാവധം അടക്കമുള്ള ധാര്‍മ്മിക മൂല്യച്യുതികള്‍ക്ക് എതിരെ ശക്തമായി സ്വരമുയര്‍ത്തുന്ന അദ്ദേഹം ബൈബിള്‍ വാക്യങ്ങള്‍ തന്റെ പ്രസംഗങ്ങളില്‍ പരാമര്‍ശിക്കാറുണ്ടെന്നതും ഏറെ ശ്രദ്ധേയമാണ് .

FOR SERVICE IN INDIA - 91 965 610 9814 - IN USA - 01 469 277 7616, 01 516 244 5483

provision

View all posts

1 comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Seeking Bride Groom
 Pentecostal parents settled in U.S. are seeking proposals of their daughter born and brought up in U.S., born again, baptized and Spirit filled internal medicine doctor starting Fellowship in Geriatrics in a prestigious University . She is 30/ 5 ‘ 3″ looking for a God fearing well qualified boy from U.S. A.  If interested please send recent photos with bio data to mathewthomas0810@yahoo.com or call at 469-360-5735.

Categories